കൊച്ചി: തിരുവനന്തപുരത്ത് നായയെ ക്രൂരമായി കൊന്ന സംഭവത്തില്‍ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിച്ച്‌ വിചാരണ തുടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംസ്ഥാന സ‍ര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയ ​ഹൈക്കോടതി പത്ത് ദിവസത്തിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അഡ്വക്കറ്റ് ജനറല്‍ ഇന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. സംഭവത്തില്‍ അനിമല്‍ വെയര്‍ഫെയര്‍ ബോര്‍ഡിനോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

തെരുവില്‍ അലയുന്ന മൃ​ഗങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഇത്തരം മൃഗങ്ങളെ ദത്തെടുക്കാനായി പ്രത്യേക ക്യാബുകളടക്കം സജ്ജീകരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കാലാവധി കഴിഞ്ഞ സംസ്ഥാന അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ച്‌ പ്രവ‍ര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group