തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് രോഗികളുടെ ഏണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന.കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരം.ഇന്ന് റിപ്പോര്‍ട്ട് ചെയ്ത് കൂടി കണക്കിലെടുക്കുമ്പോള്‍ തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു ഡോക്ടര്‍മാരടക്കം മെഡിക്കല്‍ കോളേജിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. നിലവില്‍ 92 ആരോഗ്യ പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം 150 ജീവനക്കാരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരവധി പോലീസുകാര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും രോഗം ബാധിച്ചിരുന്നു. അതേസമയം രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയാനായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ ജൂലൈ 28 വരെ നീട്ടിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2