കോ​ഴി​ക്കോ​ട്: കോ​വി​ഡ്‌ വാ​ക്‌​സി​ന്‍ എ​ടു​ത്ത​ശേ​ഷം ടി.ടി എടുത്തയാള്‍ മരിച്ചെന്ന വാര്‍ത്തയിലെ സത്യാവസ്ഥ പുറത്ത്. കഴിഞ്ഞ ദിവസമാണ് വാക്സീന്‍ എടുത്തശേഷം ടെ​റ്റ​ന​സ്‌ വാ​ക്‌​സി​നെ​ടു​ത്ത​യാ​ള്‍ മ​രിച്ചെ​ന്ന വ്യാ​ജ സ​ന്ദേ​ശം വാ​ട്സ്‌ആ​പ് വഴി പ്രചരിച്ചത് . എന്നാല്‍ ഇത്തരമൊരു വാര്‍ത്ത വ്യാജമാണെന്നും കോ​വി​ഡ് വാ​ക്സി​നു ശേ​ഷം ടി.​ടി എ​ടു​ക്കു​ന്ന​തു​കൊ​ണ്ട് കു​ഴ​പ്പ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് മെ​ഡി​സി​ന്‍ വി​ഭാ​ഗം ഡോ. ​ആ​ര്‍. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

മൃ​ത​മാ​യ അ​ണു​ക്ക​ളെ ഉ​പ​യോ​ഗി​ച്ച്‌ നി​ര്‍​മി​ക്കു​ന്ന വാ​ക്സി​നു​ക​ള്‍ ഒ​രു ത​ര​ത്തി​ലും പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​ല്ലെ​ന്നും മ​ര​ണം കോ​വി​ഡ് വാ​ക്സി​നു പി​റ​കെ ടി.​ടി എ​ടു​ത്ത​തു​കൊ​ണ്ടാ​കി​ല്ലെ​ന്നും സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ച്ച​താ​കാ​മെ​ന്നും ഡോ​ക്ട​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ‘സ്വാ​ഭാ​വി​ക​മാ​യി 14 ദി​വ​സ​ത്തെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ര​ണ്ട് വാ​ക്സി​ന്‍ എ​ടു​ക്കു​ന്ന​തെ​ങ്കി​ലും മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​മോ മ​റ്റോ ഉ​ണ്ടാ​യാ​ല്‍ റാ​ബി​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കേ​ണ്ടി​വ​രും. ഇ​വ​യൊ​ന്നും ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നി​ല്ല. അ​തേ​സ​മ​യം വാ​ക്സി​ന്‍ യ​ഥാ​സ​മ​യം എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ അ​ത് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കും’- ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക