തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സംഘടനാ പദവികളെ ചൊല്ലിയുള്ള തർക്കത്തിൽ പൊട്ടിത്തെറിച്ച് മോൻസ് ജോസഫ്. മറ്റാർക്കെങ്കിലും എക്സിക്യൂട്ടീവ് ചെയർമാൻ പദവി വേണമെങ്കിൽ വിട്ടു നൽകാൻ തയ്യാറാണെന്ന് വൈകാരിക മറുപടി. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് ആവർത്തിച്ച ഫ്രാൻസിസ് ജോർജ്, പുനഃസംഘടന വരെ മോൻസ് ജോസഫ് തുടരുന്നതിൽ എതിർപ്പില്ലെന്നും പ്രതികരിച്ചു.

സ്ഥാനമാനങ്ങൾ തനിക്ക് പ്രശ്നമല്ല. സ്വന്തം പദവികൾ മറ്റാർക്കെങ്കിലും വേണമെങ്കിൽ ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാണ്. എൻറെ സ്ഥാനത്തിൻറെ പേരിൽ പാർട്ടിയിൽ തർക്കം ഉണ്ടാകാൻ പാടില്ല. ആർക്കെങ്കിലും എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതിയെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അക്ഷീണം പ്രയത്നിച്ചതിനാലാണ് ഉത്തരവാദിത്വങ്ങൾ പിജെ ജോസഫ് തന്നെ ഏൽപ്പിച്ചത്. പല ഘട്ടത്തിലും പാർട്ടിക്കായി ചെയ്ത ത്യാഗങ്ങളും മോൻസ് ജോസഫ് ഓർമ്മപ്പെടുത്തി. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പ് വരെ മോൻസ് തുടരുന്നതിൽ എതിർപ്പില്ലെന്ന് ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു.

അതേസമയം മോൻസ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയവർ പാർട്ടിയെ ഹൈജാക്ക് ചെയ്തു എന്നായിരുന്നു ഫ്രാൻസിസ് ജോർജ് വിഭാഗത്തിൻ്റെ പരാതി. നേതാക്കളുടെ പ്രതിഷേധം പാർട്ടി പരിപാടികൾ ബഹിഷ്കരിക്കുന്നതിലേക്ക് വരെ എത്തിയതോടെയാണ് മോൻസ് ജോസഫിൻ്റെ മറുപടി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പ്രശ്നം പരിഹരിക്കാനാണ് പി ജെ ജോസഫിൻ്റെ നീക്കം. എന്നാൽ പുനസംഘടനയിൽ എല്ലാ നേതാക്കളെയും തൃപ്തിപ്പെടുത്താനായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാക്കിയേക്കും.