ചെന്നൈ : തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ദേശീയ മാദ്ധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുന്നത് കോയമ്ബത്തൂര്‍ ജില്ലയിലെ പെരിയനക്കന്‍പാളയത്ത് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ വോട്ട് നില. ഒരു വോട്ടാണ് ഇവിടെ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഡി കാര്‍ത്തിക്കിന് ലഭിച്ചത്.

കാര്‍ത്തിക്കിന്റെ വീട്ടില്‍ തന്നെ അഞ്ച് വോട്ടര്‍മാരുണ്ടായിരുന്നപ്പോഴാണ് ഇത് എന്നത് പ്രത്യേകം ഓര്‍ക്കണം. ഭാര്യ ഉള്‍പ്പടെയുള്ള വോട്ടര്‍മാരുടെ പോലും പിന്തുണ ഉറപ്പിക്കുവാന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞില്ല. ഇവിടെ ഡി എം കെ സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. മൊത്തം പോള്‍ ചെയ്ത 910 വോട്ടുകളില്‍ 387 വോട്ടുകളാണ് ഡി എം കെ സ്ഥാനാര്‍ത്ഥി അരുള്‍രാജിന് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group