മലയാളത്തിലെ സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച്‌ സംവിധായകന്‍ ബൈജു കൊട്ടാരക്കര. മമ്മൂട്ടിയുടേയും മോഹന്‍ലാലയന്റെയും സിനിമ ലൊക്കേഷനുകളില്‍ നടന്ന ചില സംഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ് സംവിധായകന്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. തന്റെ യൂട്യൂബ് ചാനല്‍ വഴി പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സംവിധായകന്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

വന്ദേമാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയാണ് ബൈജു മമ്മൂട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അര്‍ജുന്‍, മമ്മൂട്ടി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഹെന്‍ട്രി നിര്‍മ്മിച്ച പടമാണ് വന്ദേമാതരം. ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്. ചിത്രത്തത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയ ഹെന്‍ട്രിയുടെ വാക്കുകള്‍ കടമെടുത്താണ് ബൈജു മമ്മൂട്ടിയെ വിമര്‍ശിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

’35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചു. അതില്‍ മമ്മൂട്ടിയ്ക്ക് മുഴുവനും ഡ്യൂപ്പ് ആയിരുന്നുവെന്ന് നിര്‍മാതാവ് പറയുന്നു. സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ചില സീനുകള്‍ ചൊല്ലി നിര്‍മ്മാതാവും മമ്മൂട്ടിയും തമ്മില്‍ തര്‍ക്കമായി. ഹെന്‍ഡ്രി പറയുന്നത് അദ്ദേഹം പറഞ്ഞ ശമ്ബളമൊക്കെ കൊടുത്തിട്ടാണ് ആ സിനിമയില്‍ അഭിനയിപ്പിക്കുന്നത്. നേരത്തെ തന്നെ വായിച്ച്‌ കേള്‍പ്പിച്ച സ്‌ക്രീപ്റ്റ് പറയാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട്. കൊടുക്കുന്ന സീന്‍ ചെയ്യാനും മടി.

മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനില്‍ അഭിനയിക്കുകയുമില്ല. ഇതൊന്നും ചെയ്തില്ലെങ്കിലും പറഞ്ഞ ശമ്ബളം കൊടുക്കുകയും വേണം. ഒരിക്കല്‍ അതേ കുറിച്ച്‌ പറഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞത്രേ ഞാനെന്ത് ചെയ്താലും എന്റെ ഫാന്‍സുകാര്‍ കണ്ടോളുമെന്ന്. അത് ഇത്തിരി അഹങ്കാരമാണ്’, ബൈജു കൊട്ടാരക്കര പറയുന്നു.

യൂട്യൂബിൽ ദൃശ്യങ്ങൾ കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/Lq_OfhEE1i0

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക