തിരഞ്ഞെടുപ്പ് കാലം അടുത്തതോടു കൂടി സിനിമാതാരങ്ങൾ വിവിധ രാഷ്ട്രീയ മുന്നണികളുടെ വേദികളിൽ സജീവമാകുന്നതും പരസ്യമായി അനുഭാവം പ്രകടിപ്പിക്കുന്നതുമായ ആളാണ് ഇപ്പോൾ കണ്ടുവരുന്നത്. ധർമ്മജൻ, രമേശ് പിഷാരടി ഇടവേള ബാബു എന്നിവരുടെ യുഡിഎഫ് പ്രവേശനം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചാവിഷയമായ കാര്യം. യുഡിഎഫിൽ ഇതൊരു പുതുമ ആണെങ്കിലും ഇടതുപക്ഷത്ത് അങ്ങനെയല്ല കാര്യങ്ങൾ. പ്രമുഖ താരങ്ങളായ മുകേഷ്, ഗണേഷ് കുമാർ എന്നിവർ ഇടതുപക്ഷ പ്രതിനിധികളായി കേരള നിയമസഭയിൽ ഉണ്ട്. സുരേഷ് ഗോപി ബിജെപി പ്രതിനിധിയായി രാജ്യസഭാംഗമാണ് നിലവിൽ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ താരങ്ങളായ ജഗദീഷ് ഭീമൻരഘു എന്നിവർ തിരഞ്ഞെടുപ്പ് മത്സര രംഗത്തുണ്ടായിരുന്നു. പി എം ചാനലായ കൈരളിയുടെ ചെയർമാൻ സ്ഥാനം അലങ്കരിക്കുന്നത് മമ്മൂട്ടിയാണ്.

ജനപ്രിയനായകൻറെ രാഷ്ട്രീയസ്വാധീനം:

എന്നാൽ ധർമ്മജൻ,പിഷാരടി, ഇടവേള ബാബു എന്നിവർ യുഡിഎഫ് പാളയത്തിലേക്ക് എത്തുന്നത് രാഷ്ട്രീയത്തിനതീതമായ ചില താൽപര്യങ്ങൾ കൊണ്ടാണ് എന്ന സംശയമാണ് ഉയർന്നു വരുന്നത്. ഇവർ മൂന്നുപേരും മലയാള സിനിമയിലെ തന്നെ പ്രമുഖ നടനും നിർമ്മാതാവും വിതരണക്കാരനും ആയ ദിലീപിൻറെ അടുത്ത സുഹൃത്തുക്കളും അനുയായികളും ആണ്. ദിലീപ് ജയിൽ മോചിതനായപോൾ മുന്നിൽ നിന്ന് പ്രകടനം നയിച്ച ആളാണ് ധർമ്മജൻ ബോൾഗാട്ടി. രമേശ് പിഷാരടിയുടെ സിനിമാരംഗത്തെ വളർച്ചയ്ക്ക് പിന്നിലും ദിലീപിൻറെ സഹായങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി കൊടുത്ത ആളാണ് ഇടവേള ബാബു. ദീർഘകാലമായി അമ്മ സംഘടനയുടെ നേതൃത്വത്തിൽ ഉള്ള വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഇവരെല്ലാവരും യുഡിഎഫ് പക്ഷത്തേക്ക് എത്തുമ്പോൾ കേരളത്തിലെ ഇടതു വലതു മുന്നണികളിൽ ദിലീപിന് വ്യക്തമായ സ്വാധീനശക്തി ഉണ്ടായിരിക്കുകയാണ്. ഇടതുപക്ഷ എംഎൽഎമാരായ മുകേഷും ഗണേഷ് കുമാറും ദിലീപ് കേസിൽ പ്രതിയായ അപ്പോൾ പോലും അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച ആളുകളാണ്.

കേസ് അട്ടിമറിക്കപ്പെടുമോ?

സാക്ഷികളുടെ കൂട്ട കൂറുമാറ്റം ഉൾപ്പെടെ ദിലീപ് പ്രതിയായ കേസിൽ അട്ടിമറിക്കുള്ള സാധ്യതകൾ ശക്തമാണ്. വിചാരണ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടു പോകുവാൻ ഉള്ള ശ്രമവും പ്രതിഭാഗത്തിന് ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. വിചാരണക്കോടതിയിൽ വനിതാ ജഡ്ജിയെ ആവശ്യപ്പെട്ടു ഇരയായ നടി മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിവിധങ്ങളായ ആരോപണങ്ങളെ തുടർന്ന് കേസിലെ പ്രോസിക്യൂട്ടറെ മാറ്റാനും സർക്കാർ നിർബന്ധമായിരുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ കേരളത്തിലെ പ്രമുഖ മുന്നണികളിൽ നിർണായക സ്വാധീനം ചെലുത്തുവാൻ കുറ്റാരോപിതനായ നടൻ ശക്തമാകുന്ന കാഴ്ച മൂലം കേസ് അട്ടിമറിക്കപ്പെടും എന്ന സംശയങ്ങൾ വിവിധകോണുകളിൽ ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2