കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറപ്പിച്ച്‌ ധര്‍മജന്‍ ബോള്‍ഗാട്ടി. ഇതുമായി ബന്ധപ്പെട്ട അദ്ദേഹം എഐസിസി സെക്രട്ടറി പി.വി.മോഹനനുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ എവിടെ മത്സരിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

നേരത്തെ ധര്‍മജന്‍ ബാലുശ്ശേരിയില്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ഇപ്പോള്‍ കൊച്ചിയില്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയത്. പാര്‍ട്ടി ഇങ്ങോന്റ്റ് ഒന്നും പറഞ്ഞില്ലെന്നും, താന്‍ പാര്‍ട്ടിയോട് ഒന്നും ചോദിച്ചില്ലെന്നും എന്നാല്‍ ഈട് മണ്ഡലത്തിലാണെങ്കിലും താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ധര്‍മജനെപ്പോലൊരാള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് പിവി മോഹനനന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2