സംസ്ഥാന തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ ചാനല്‍ സര്‍വേകള്‍ തുടര്‍ഭരണം പ്രവചിക്കുമ്ബോള്‍ യു.ഡി.എഫിന് മുന്‍തൂക്കം പ്രവചിച്ച് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്ക് മുമ്ബ് പുറത്തുവന്ന സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനോട് ഏറെകുറെ സമാനമാണിത്. യു.ഡി.എഫിന് 92-102 സീറ്റുകള്‍വരെ പ്രവചിക്കുന്ന റിപ്പോര്‍ട്ടില്‍ ബി.ജെ.പിക്ക് പരമാവധി നേടാന്‍ കഴിയുന്നത് രണ്ട് സീറ്റുകള്‍ വരെയാണെന്നും വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്ബ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ഥി നിര്‍ണയവും കഴിഞ്ഞതോടെ കഥമാറി.
ഒന്നരയാഴ്ച്ച മുമ്ബ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യു.ഡി.എഫിന് 75-84 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പറയുന്നു. . സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും ഇതാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഓരോ ദിവസം കഴിയും തോറും യു.ഡി.എഫിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുവന്നതായി പുതിയ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട വിഷയം തീരദേശത്തെ ആകെ ഇളക്കി മറിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരേ കൊല്ലം ജില്ല അടക്കമുള്ള തീരദേശ മേഖലയില്‍ ശക്തമായ ജനവികാരമാണ് അലയടിക്കുന്നത്.
2001-ന് ശേഷം യു.ഡി.എഫ്. നേടുന്ന വന്‍ വിജയമായിരിക്കും ഇത്തവണ സംഭവിക്കുക. അടുത്ത കാലത്ത് സ്വര്‍ണകടത്ത്, സ്പ്രിങ്ളര്‍, ലൈഫ് മിഷന് ഭവന നിര്‍മ്മാണ അഴിമതി, കിഫ്ബി തുടങ്ങിയ വിവിധ വിഷയങ്ങള്‍ യു.ഡി.എഫ് ഉയര്‍ത്തിയെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ആഴക്കടല്‍ മത്സ്യബന്ധന വിഷയമാണെന്നും കണ്ടെത്തല്‍. കോവിഡ് മഹാമാരിയെ നേരിട്ട രീതിയും കിറ്റ് വിതരണവും ബി.ജെ.പിക്ക് ഉണ്ടായ വളര്‍ച്ചയും എല്‍.ഡി.എഫിനെ കാര്യമായി തുണച്ചുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍
- ബി.ജെ.പി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന നേമത്ത് കുമ്മനം രാജശേഖരന് പരാജയപ്പെടും. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിക്ക് മൂന്നാം സ്ഥാനം മാത്രം.
- മെട്രോമാന് ഇ. ശ്രീധരന് മത്സരിക്കുന്ന പാലക്കാട്ടും ബി.ജെ.പിക്ക് പ്രതീക്ഷയില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബലിന് വന്‍ വിജയം. എല്‍.ഡി.എഫിന് മൂന്നാം സ്ഥാനം.
കഴക്കൂട്ടത്ത് മന്ത്രി കടകമ്ബള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വിജയിക്കും. യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്. - ബി.ജെ.പിക്ക് സാധ്യതയുള്ള മറ്റൊരു മണ്ഡലം മഞ്ചേശ്വരം.
- കൊല്ലം ജില്ല യു.ഡി.എഫ് തൂത്തുവാരും. ഏഴ് സീറ്റുകള്‍ ഇവിടെ പ്രവചിക്കുന്നു. യു.ഡി.എഫ് നേട്ടം കൊയ്യുന്ന ജില്ലകള്‍. തൃശൂര്‍-7, മലപ്പുറം-14, പാലക്കാട് -5, ഇടുക്കി-4, കണ്ണൂര്‍-4, പത്തനംതിട്ട-3, കോട്ടയം-4, എറണാകുളം-9. ആലപ്പുഴ-4.
- പരാജയപ്പെടുന്ന പ്രമുഖര്‍: മന്ത്രി കെ.ടി. ജലീല്‍ (തവനൂര്‍), കെ. ഗണേഷ് കുമാര്‍(പത്തനാപുരം), ജോസ് കെ. മാണി (പാലാ), എം. സ്വരാജ് (തൃപ്പൂണിത്തുറ), നടന് മുകേഷ് (കൊല്ലം), പി.വി. അന്‍വര്‍ (നിലമ്ബൂര്‍), ഇ.ശ്രീധരന് (പാലക്കാട്), കുമ്മനം രാജശേഖരന് (നേമം).