ന്യുഡല്‍ഹി: ഡീസലിന്റെ അധിക നികുതി കുറയ്ക്കാൻ ഡൽഹി മന്ത്രിസഭ. ഡീസല്‍ വാറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമാക്കി കുറയ്ക്കാനാണ്  ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത് . ഇതോടെ ഡീസല്‍ ലിറ്ററിന് 8.36 രൂപയോളം കുറയും. 82 രൂപയായിരുന്ന ഡീസല്‍ വില ഇതോടെ 73.64 രൂപയായി താഴുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹി സ്വദേശികളുടെ അതിജീവനത്തിനായി സര്‍ക്കാര്‍ ഏടുക്കുന്ന പല നടപടികളില്‍ ഒന്നാണിതെന്ന് കെജ്രിവാള്‍ പറഞ്ഞു. ഈ ആഴ്ച ആദ്യം ഡല്‍ഹിയിലെ തൊഴിലന്വേഷകര്‍ക്കായി പോര്‍ട്ടല്‍ കൊണ്ടുവന്നിരുന്നു. കൂടുതല്‍ നടപടികള്‍ പരിശോധിച്ചുവരിയാണെന്നും നിരവധി വ്യവസായ ഗ്രൂപ്പുകളും വിദഗ്ധരുമായി ചര്‍ച്ച നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2