ച​വ​റ: ചി​കി​ത്സ​ക്ക്​ എ​ത്തി​യ യു​വ​തി​യെ പീഡിപ്പിക്കാന്‍ ശ്ര​മി​ച്ച കേ​സി​ല്‍ സ്വ​കാ​ര്യ ദന്താശുപത്രി​യി​ലെ ഡോ​ക്ട​ര്‍ പൊ​ലീ​സ്​ പിടിയിലായി. ച​വ​റ കോ​ട്ട​യ്ക്ക​കം കു​മ്ബ​ഴ​വീ​ട്ടി​ല്‍ വി​നീ​ത് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​യാ​ളു​ടെ ച​വ​റ ന​ല്ലേ​ഴു​ത്ത്മു​ക്കി​ലു​ള്ള ഡെന്‍റ​ല്‍ ക്ലി​നി​ക്കി​ല്‍ ചി​കി​ത്സ​ക്കാ​യി എ​ത്തി​യ 23 വ​യ​സ്സു​കാ​രി​യെ​യാ​ണ്​ പീഡിപ്പിക്കാന്‍ ശ്ര​മി​ച്ച​ത്.

യു​വ​തി നി​ല​വി​ളി​ച്ച​തോ​ടെ​യാ​ണ്​ ഇ​യാ​ള്‍ പി​ന്മാ​റി​യ​ത്​ എ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.സം​ഭ​വ​ത്തി​ന് ശേ​ഷം ഉ​ട​ന്‍ ക്ലി​നി​ക്ക് പൂ​ട്ടി ര​ക്ഷ​പ്പെ​ട്ട ഡോ​ക്ട​റെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ച​വ​റ ഇ​ന്‍​സ്​​പെ​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, എ​സ്.​ഐ​മാ​രാ​യ സു​കേ​ഷ്, നൗ​ഫ​ല്‍, ആ​ന്‍​റ​ണി, എ.​എ​സ്.​ഐ അ​ഷ​റ​ഫ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ത​മ്ബി, ഷീ​ജ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക