തൃശ്ശൂര്‍: മണലൂരില്‍ വീട്ടിലേക്ക് വഴി ഇല്ലാത്തതിനാല്‍ മൃതദേഹം വേലിക്ക് മുകളിലൂടെ കൊണ്ടുപോയി നാട്ടുകാര്‍. ചാത്തന്‍ കുളങ്ങര മാധവന്റെ മൃതദേഹമാണ് വീട്ടില്‍ നിന്ന് റോഡിലെ വാഹനത്തിലെത്തിക്കാന്‍ പെടാപാട് പെട്ടത്. മണലൂര്‍ പഞ്ചായത്തിലെ ചാത്തന്‍കുളങ്ങര മാധവന്റെ വീട്ടിലേക്ക് റോഡില്‍ നിന്നുള്ള വഴിക്ക് വീതി ഒന്നര അടി മാത്രം. വഴിയുടെ വീതി കൂട്ടാന്‍ മാധവന്‍ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല.

കഴിഞ്ഞ ദിവസമാണ് മാധവന്‍ മരിച്ചത്. അയല്‍ വാസിയുമായി സംസാരിച്ചു വഴി വീതി കൂട്ടാന്‍ നാട്ടുകാരും ജനപ്രതിനിധികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ബന്ധുക്കളും മൃതദേഹം പുറത്തെത്തിച്ചത്. ഒടുവില്‍ കമ്ബിവേലിക്ക് മുകളിലൂടെ മൃതദേഹം പുറത്തെത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രോഗശയ്യയിലായിരുന്ന മാധവനെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നതും ഈ കമ്ബിവേലി താണ്ടിയാണ്. നടക്കാനുള്ള സ്ഥലമെങ്കിലും കുടുംബത്തിന് ഉറപ്പു വരുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുള്ള ശ്രമം തുടരുമെന്ന് പഞ്ചായത്തു അധികൃതര്‍ അറിയിച്ചു.