പത്തനംതിട്ട: പത്തനംതിട്ടയിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി. മെയ് ഇരുപത്തിനാലിന് തിരുവല്ല കടപ്രയിൽ കൊവിഡ് സ്ഥിരീകരിച്ച നാലുവയസ്സുകാരന്റെ സ്രവ പരിശോധനയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.

ഡൽഹി CSIR-IGIG യിൽ നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ് ലഭിച്ചത്. കോട്ടയം ഐസിഎച്ചിലെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ട കുട്ടിയുടെ നില ഇപ്പോൾ തൃപ്തികരമാണ്. കുട്ടിയുടെ കുടുംബത്തിലെ 8 പേർ ഉൾപ്പെടെ വാർഡിൽ 87 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.42 ആയ കടപ്ര പഞ്ചായത്തിൽ കർശന നിരീക്ഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെൽറ്റ വകഭേദമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സാധാരണ ഗതിയിൽ ഒരാളിൽ നിന്ന് മൂന്ന് പേർക്കാണ് രോഗം വ്യാപിക്കുന്നതെങ്കിൽ ഡെൽറ്റാ വൈറസ് രോഗബാധിതന് അഞ്ച് മുതൽ പത്ത് പേർക്ക് വരെ രോഗം പരത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്ന

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക