ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് 70 ദിവസം നീണ്ട് നിൽക്കുന്ന ട്രിപ്പ്.ആകെ ചിലവ് 15 ലക്ഷം രൂപ.ഹരിയാനയിലെ ഗുരുഗ്രാമിലുള്ള അഡ്വഞ്ചെഴ്സ് ഓവര്‍ലാന്‍ഡ് എന്ന ടൂറിസ്റ്റ് കമ്പനിയാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.കോവിഡ് പ്രതിസന്ധി മൂലം ലോകത്താകമാനമുള്ള ടൂറിസം മേഖല തകർന്നിരിക്കുകയാണ്. എന്നാൽ എങ്ങനെ എങ്കിലും ലോക് ഡൗണും കോവിഡും കഴിഞ്ഞാൽ ഒന്ന് ലോകം ചുറ്റാൻ കാത്തിരിക്കുന്ന നിരവധിയാളുകൾ ഉണ്ട്.ഇവരെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് കമ്പനിയുടെ സഹസ്ഥാപകൻ തുഷാർ അഗർവാൾ പറഞ്ഞു. എഴുപതു ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന യാത്രയില്‍ 18 രാജ്യങ്ങളിലൂടെ ബസ് കടന്നുപോകും. മൊത്തം 20,000 കിലോമീറ്റര്‍ റോഡ് യാത്രയാണ് ഇത്. ‘ബസ് ടു ലണ്ടന്‍’ എന്നാണു ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. ഇതിനായി വെബ്സൈറ്റും ഇവര്‍ തുറന്നിട്ടുണ്ട്. മ്യാൻമർ, തായ്ലന്ഡ്, ലാവോസ്, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമനി, നെതർലാന്റ്സ്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിലൂടെയാണ് ബസ് കടന്നുപോവുക. ആദ്യയാത്ര 2021 മെയ് മാസത്തിൽ നടത്താനാവുമെന്നാണ് പ്രതീക്ഷ.

ഡൽഹി ടു ലണ്ടൻ ബസ് യാത്ര: ചിലവ് 15 ലക്ഷം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2