ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) തീപിടിത്തം. കോവിഡ് സാമ്ബിളുകള്‍ ശേഖരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു തീപിടിത്തം. അഗ്നിശമന സേനയുടെ 26 യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 12.39 ഓടെ തീ നിയന്ത്രണ വിധേയമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.