ഡൽഹി: തിഹാർ ജയിലിൽ പ്രതി മരിച്ച സംഭവത്തിൽ കൂടുതൽ നടപടി. ഒരു ഡെപ്യൂട്ടി സുപ്രണ്ടിനും രണ്ട് അസിസ്റ്റന്റ് സൂപ്രണ്ടുമാർക്കും ജയിൽ വാർഡനും സസ്പെൻഷൻ.

ഗുണ്ടാ നേതാവായ അംഗിത് ഗുജ്ജറിനെയാണ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിഹാർ ജയിലി വച്ച് നാലംഗ സംഘം ഇയാളെ അടിച്ച് കൊല്ലുകയായിരുന്നു. ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും മറ്റും ഒത്താശയോടെയാണ് സഹതടവുകാർ അംഗിതിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നോയിഡയിലെ ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്തിയ കേസിൽ 2015 ലാണ് അംഗിതിനെ അറസ്റ്റ് ചെയ്തത്. എട്ട് കൊലക്കേസ് ഉൾപ്പെടെ 22 കേസുകളിൽ പ്രതിയാണ്. ജയിലുദ്യോഗസ്ഥർക്ക് പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് അംഗിതിന്റെ പിതാവ് ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക