തിരുവനന്തപുരം : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. ഇതേ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.മുതിർന്ന കോൺഗ്രസ് നേതാവും ദീർഘകാലം എംഎൽഎയും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂരിനും കുടുംബത്തിനുമെതിരെ വന്നിരിക്കുന്നു വധഭീഷണി ഗൗരവമായി സർക്കാർ പരിശോധിക്കും എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക