കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ടി പിയുടെ മകന്‍ അഭിനന്ദിനെയും ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. കെ കെ രമ എം എല്‍ എയുടെ ഓഫീസ് വിലാസത്തിലാണ് കത്തു കിട്ടിയത്. പി ജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണിക്കത്ത്.

ഇതേതുടര്‍ന്ന് എന്‍ വേണു വടകര എസ് പിക്ക് പരാതി നല്‍കി. ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ മകനെ നൂറു വെട്ടിന് തീര്‍ക്കുമെന്ന് കത്തില്‍ പറയുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റിനെ വെട്ടിയതു പോലെയായിരിക്കില്ല ക്വട്ടേഷനെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും, ഷംസീര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ആര്‍ എം പി നേതാക്കള്‍ പങ്കെടുക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണ് ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ കാരണമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക