മലപ്പുറം: മലപ്പുറം പുളിക്കലില്‍ ക്രഷര്‍ യൂണിറ്റിന്റെ എം സാന്റ് ടാങ്കില്‍ യുവാവ് മരിച്ച നിലയില്‍. പുളിക്കല്‍ ആന്തിയൂര്‍ കുന്നിലെ ക്രഷര്‍ യൂണിറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഡീഷ സ്വദേശിയായ ആനന്ദ് സബര്‍(29) ആണ് മരിച്ചത്. രാവിലെ എം സാന്റ് നിറയ്ക്കാനായി വാഹനമെത്തിയപ്പോള്‍ ടാങ്കില്‍ ഒരു കാല്‍ പുറത്തേയ്ക്ക് തൂങ്ങിക്കിടക്കുന്നതായി കണ്ടു.

തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ കൊണ്ടോട്ടി പൊലീസിനെ വിവരമറിയിച്ചതോടെ അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ആനന്ദ് സബറിനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാനുണ്ടായിരുന്നില്ല. ഇയാള്‍ ക്രഷര്‍ യൂണിറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണോയെന്ന് പൊലീസ് സംശയിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group