തൃശൂര്‍: ചേലക്കര എസ്എംടി സ്‌കൂളില്‍ 81 ബി ബ്ലോക്കില്‍ വോട്ട് ചെയ്യാനെത്തിയ വയോധികനായ അബ്ദുള്‍ ബുഹാരി മരിച്ചു വെന്ന റിപ്പോര്‍ട്ടിനെ തുടർന് വോട്ട് ചെയ്യാൻ കഴിയാതെ വന്നതിനെ തുടർന്ന് ബൂത്തിന് മുന്‍പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ചേലക്കര പഴയന്നൂര്‍ പൊറ്റയില്‍ മറ്റൊരു വയോധികനും വോട്ട് ചെയ്യാനായില്ല. പനയാംപാടത്ത് മാധവന്‍ ബൂത്തില്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി പ്രിസൈഡിംഗ് ഓഫീസര്‍ അറിയിചതിനെത്തുടർന്നു വോട്ട് ചെയ്യാനായില്ല. പോസ്റ്റല്‍ വോട്ട് അനുവദിക്കുകയോ പോസ്റ്റല്‍ വോട്ട് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ച് ഇദ്ദേഹം പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2