മലപ്പുറം: മലപ്പുറം ചേളാരിയില്‍ ഒരു മാസം മുമ്ബ് മരിച്ച ചോലക്കല്‍ അബ്ദുള്‍ അസീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുക്കുന്നു.

.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഇദ്ദേഹത്തിന്‍്റെ ഭാര്യയുടേയും മക്കളുടേയും പരാതിയെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുക്കുന്നത്. സഹോദരന്‍ മുഹമ്മദിന്റെ വീട്ടില്‍ വച്ച്‌ ജൂലൈ 31നാണ് അസീസ് മരിച്ചത്. അസീസിന്‍്റെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി സഹോദരങ്ങള്‍ ഇയാളെ കൊലപ്പെടുത്തിയെന്നാണ് അസീസിന്‍്റെ ഭാര്യയും മക്കളും പൊലീസിന് നല്‍കിയ പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അബ്ദുള്‍ അസീസിനെ കൂട്ടിക്കൊണ്ടു പോയ സഹോദരങ്ങള്‍ രണ്ട് കോടിയോളം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ സ്വന്തം പേരില്‍ മാറ്റി എഴുതിയെന്നും അവിടെ നിന്നും പിന്നീട് കുടുംബത്തിലേക്ക് തിരികെ വരാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ആധാരം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ അബ്ദുള്‍ അസീസ് മരണപ്പെട്ടത് ദുരൂഹമാണെന്നും പരാതിയില്‍ പറയുന്നു. ഏതാണ്ട് രണ്ട് കോടിയോളം മൂല്യം വരുന്നകെട്ടിട്ടങ്ങള്‍ അടക്കമുള്ള ആസ്തി വസ്തുക്കള്‍ അബ്ദുള്‍ അസീസ് മരണത്തിന് മുന്‍പായി സഹോദരങ്ങള്‍ക്ക് എഴുതി നല്‍കിയെന്നാണ് ഭാര്യയും മക്കളും ആരോപിക്കുന്നത്.

അസീസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക