താ​നൂ​ര്‍: താ​നാളൂരിൽ ആ​റു​മാ​സം മുമ്പ്​​ മ​രി​ച്ച വൃ​ദ്ധ​യു​ടെ മരണത്തി ദുരുഹത ഉണ്ടന്ന ആരോപണത്തെ തുടർന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത്​ പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ന​ട​ത്തി.

പു​ളി​ക്കി​യ​ത്ത് കു​ഞ്ഞി​പ്പാ​ത്തു​മ്മ ഹ​ജ്ജു​മ്മ​യു​ടെ (85) മൃ​ത​ദേ​ഹ​മാ​ണ് മ​ര​ണ​ത്തി​ല്‍ ദു​രു​ഹ​ത​യാ​രോ​പി​ച്ച്‌ സ​ഹോ​ദ​ര​ന്റെ മ​ക​ന്‍ പു​ളി​ക്കി​യ​ത്ത് സ​മീ​ര്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​റ​ത്തെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 30നാ​ണ് ഇ​വ​ര്‍ മ​രി​ച്ച​ത്. താ​നാ​ളൂ​ര്‍ ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍സ്ഥാ​നി​ലാ​യി​രു​ന്നു ഖ​ബ​റ​ട​ക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭ​ര്‍​ത്താ​വ് മ​രി​ച്ച ഇ​വ​ര്‍​ക്ക് മ​ക്ക​ളി​ല്ല. മ​രി​ക്കു​ന്ന​തി​ന്റെ ത​ലേ​ന്ന്​ ഇ​വ​രു​ടെ പേ​രി​ലു​ള്ള 46 സെന്‍റ്​ ഭൂ​മി ബ​ന്ധു​വി​ന് എ​ഴു​തി​ന​ല്‍കി​യി​രു​ന്നു.

ഇ​തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ താ​നൂ​ര്‍ ഡി​വൈ.​എ​സ്.​പി​ക്ക്​ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് തി​രൂ​ര്‍ ആ​ര്‍.​ഡി.​ഒ പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ തി​രൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ലാ​ല്‍ ച​ന്ത്, ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഡോ. ​ആ​ന​ന്ദ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ന്ന​ത്. ഡി​വൈ.​എ​സ്.​പി എം.​ഐ ഷാ​ജി, മ​ല​പ്പു​റം സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ഷാ​ജു കെ. ​എ​ബ്ര​ഹാം, താ​നൂ​ര്‍ സി.​ഐ ജീ​വ​ന്‍ ജോ​ര്‍​ജ്, എ​സ്.​ഐ ജി​തേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്ത് ക്യാമ്പ് ചെ​യ്തി​രു​ന്നു.

പൊ​തു​കാ​ര്യ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു കു​ഞ്ഞി​പ്പാ​ത്തു​മ്മ.