കൊ​ല്ലം​:​ ​ക​ല്ലു​വാ​തു​ക്ക​ല്‍​ ​ഊ​ഴാ​യി​ക്കോ​ട് ​ക​രി​യി​ല​ക​ള്‍​ക്കി​ട​യി​ല്‍​ ​ന​വ​ജാ​ത​ശി​ശു​വി​നെ​ ​ഉ​പേ​ക്ഷി​ച്ച​ ​സം​ഭ​വ​ത്തി​ല്‍​ ​ചോ​ദ്യം​ ​ചെ​യ്യാ​ന്‍​ ​വി​ളി​പ്പി​ച്ച​ ​ര​ണ്ട് ​യു​വ​തി​ക​ളെ​ ​ദു​രൂ​ഹ​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ​കാ​ണാ​താ​യി.​ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി.​കേ​സി​ല്‍​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ ​രേ​ഷ്‌​മ​യു​ടെ​ ​ഭ​ര്‍​ത്താ​വ് ​വിഷ്ണു​വി​​​ന്റെ​ ​സ​ഹോ​ദ​ര​ന്റെ​ ​ഭാ​ര്യ​ ​ആ​ര്യ​ ​(23​)​​യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ​സ​ഹോ​ദ​രീ​പു​ത്രി​ ​ശ്രു​തി​യെ​ന്ന​ ​ഗ്രീ​ഷ്‌​മയെ ​(19​)​​​ ​കണ്ടെത്താനുണ്ട്. ​ഇന്നലെ​ ​മു​ത​ലാണ്​ ​ഇവരെ കാ​ണാ​താ​യ​ത്.​ ​​പൊലീസ് ​അന്വേ​ഷ​ണം​ ​ശ​ക്ത​മാ​ക്കി.

പൊ​ലീ​സ് ​പ​റ​യു​ന്ന​ത് ​:​ ​ന​വ​ജാ​ത​ ​ശി​ശു​വി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ര്യ​യെ​യും​ ​ഗ്രീ​ഷ്മ​യെ​യും​ ​ചോ​ദ്യം​ ​ചെ​യ്യാ​ന്‍​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ 3.30​ ​ഓ​ടെ​ ​പാ​രി​പ്പ​ള്ളി​ ​സ്റ്റേ​ഷ​നി​ലെ​ത്താ​ന്‍​ ​പൊ​ലീ​സ് ​നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​എ​ന്നാ​ല്‍,​​​ ​ഇ​തി​ന് ​പി​ന്നാ​ലെ​ ​ഇ​രു​വ​രെ​യും​ ​കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.​ ​സാ​ധ​നം​ ​വാ​ങ്ങാ​നാ​യി​ ​വീ​ട്ടി​ല്‍​ ​നി​ന്ന് ​രാ​വി​ലെ​ ​പോ​യ​ ​ഇ​രു​വ​രും​ ​മ​ട​ങ്ങി​യെ​ത്തി​ ​ക​ത്തെ​ഴു​തി​ ​വ​ച്ച​ശേ​ഷ​മാ​ണ് ​അ​പ്ര​ത്യ​ക്ഷ​രാ​യ​ത്.​ ​രേ​ഷ്‌​മ​ ​ത​ങ്ങ​ളെ​ ​ച​തി​ക്കു​മെ​ന്നും​ ​ഞ​ങ്ങ​ള്‍​ ​പോകു​ക​യാ​ണെ​ന്നു​മാ​ണ് ​വീ​ട്ടു​കാ​ര്‍​ക്കാ​യി​ ​എ​ഴു​തി​യ​ ​ക​ത്തി​ന്റെ​ ​ഉ​ള്ള​ട​ക്കം.​ ​ക​ത്ത് ​ക​ണ്ടെ​ത്തു​ക​യും​ ​ഇ​രു​വ​രെ​യും​ ​കാ​ണാ​താ​കു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​വീ​ട്ടു​കാ​ര്‍​ ​ബ​ന്ധു​വീ​ടു​ക​ളി​ലും​ ​മ​റ്റും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ ​തു​ട​ര്‍​ന്ന് ​പൊ​ലീ​സി​ല്‍​ ​പരാ​തി​ ​ന​ല്‍​കി.​ ഇ​രു​വ​രു​ടെ​യും​ ​മൊ​ബൈ​ല്‍​ ​ന​മ്ബ​രു​ക​ളു​ടെ​ ​ട​വ​ര്‍​ ​ലൊ​ക്കേ​ഷ​ന്‍​ ​കേ​ന്ദ്രീ​ക​രി​ച്ച്‌ ​പൊ​ലീ​സ് ​തെ​ര​ച്ചി​ല്‍​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​ന്‍​ ​കഴിഞ്ഞി​ല്ല.​ ​

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ചാ​ത്ത​ന്നൂ​ര്‍,​​​ ​ആ​ദി​ച്ച​ന​ല്ലൂ​ര്‍,​​​ ​ഇ​ത്തി​ക്ക​ര​ ​മേ​ഖ​ല​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ ​ഇ​വ​ര്‍​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ ​അ​വ​സാ​നം​ ​കൊ​ല്ലം​ ​മാ​ട​ന്‍​നാ​ട​യ്ക്ക് ​സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​താ​യി​ ​ഫോ​ണി​ന്റെ​ ​ട​വ​ര്‍​ ​ലൊ​ക്കേ​ഷ​ന്‍​ ​അ​നു​സ​രി​ച്ച്‌ ​പൊ​ലീ​സ് ​തി​രി​ച്ച​റി​ഞ്ഞു.​ ​എ​ന്നാ​ല്‍​ ​പൊ​ലീ​സ് ​അ​വി​ടെ​യെ​ത്തും​ ​മു​മ്ബേ​ ​ഇ​രു​വ​രും​ ​ക​ട​ന്നു​ക​ള​ഞ്ഞ​താ​യി​ ​പാ​രി​പ്പ​ള്ളി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.
​ ​പി​ന്നീ​ട് ​ചാ​ത്ത​ന്നൂ​ര്‍​ ​ഇ​ത്തി​ക്ക​ര​ ​പാ​ല​ത്തി​ന് ​സ​മീ​പം​ ​ര​ണ്ട് ​യു​വ​തി​ക​ളെ​ ​സം​ശ​യ​ക​ര​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ​ക​ണ്ട​താ​യി​ ​ചി​ല​ര്‍​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ന​ല്‍​കി​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ല്‍​ ​ഇ​ന്ന് ​രാ​വി​ലെ​ ​ഇ​ത്തി​ക്ക​ര​യാ​റി​ലും​ ​പ​രി​സ​ര​ത്തും​ ​പൊ​ലീ​സ് ​തെ​ര​ച്ചി​ല്‍​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​

ഡ്രോ​ണ്‍​ ​ഉ​പ​യോ​ഗി​ച്ച്‌ ​പ​രി​ശോ​ധ​ന​ ​ആ​രം​ഭി​ച്ച​ ​പൊ​ലീ​സ് ​നാ​ട്ടു​കാ​രു​ടെ​യും​ ​ഫ​യ​ര്‍​ഫോ​ഴ്സി​ന്റെ​യും​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​തെ​ര​ച്ചി​ല്‍​ ​ന​ട​ത്തു​ന്ന​ത്.​ ​കൂ​ടാ​തെ​ ​യു​വ​തി​ക​ള്‍​ ​ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ​ക​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് ​അ​റി​യാ​ന്‍​ ​ബ​സ് ​സ്റ്റേ​ഷ​നു​ക​ള്‍,​​​ ​റെ​യി​ല്‍​വേ​ ​സ്റ്റേ​ഷ​നു​ക​ള്‍​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ആ​ശു​പ​ത്രി​ ​പ​രി​സ​ര​ങ്ങ​ളി​ലും​ ​മ​റ്റും​ ​പൊ​ലീ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​നടത്തിയിരുന്നു.​ ​കു​ഞ്ഞി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ ​രേ​ഷ്മ​യ്ക്ക് ​ഇ​ന്റ​ര്‍​നെ​റ്റ് ​സൗ​ക​ര്യ​മു​ള്ള​ ​ഫോ​ണ്‍​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​യ​ല്‍​വാ​സി​ക​ളും​ ​ബ​ന്ധു​ക്ക​ളു​മാ​യ​ ​ആ​ര്യ​യു​ടെ​യും​ ​ഗ്രീ​ഷ്മ​യു​ടെ​യും​ ​ഫോ​ണി​ല്‍​ ​നി​ന്നാ​ണ് ​രേ​ഷ്‌​മ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ ​അ​ക്കൗ​ണ്ടു​ക​ള്‍​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

മ​റ​ഞ്ഞ​ത് ​ര​ഹ​സ്യം സൂ​ക്ഷി​പ്പു​കാ​രി​ക​ള്‍​ ​?​

കൊ​ല്ലം​ ​സ്വ​ദേ​ശി​യാ​യ​ ​കാ​മു​ക​ന്‍​ ​അ​ന​ന്ദു​വി​നൊ​പ്പം​ ​ജീ​വി​ക്കാ​ന്‍​ ​വേ​ണ്ടി​യാ​ണ് ​ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന​ ​വി​വ​രം​ ​ഭ​ര്‍​ത്താ​വി​നോ​ടും​ ​വീ​ട്ടു​കാ​രോ​ടും​ ​മ​റ​ച്ചു​വ​ച്ച​ ​പ്ര​സ​വ​ശേ​ഷം​ ​രേ​ഷ്‌​മ​ ​കു​ഞ്ഞി​നെ​ ​പ​റ​മ്ബി​ലെ​ ​ക​രി​യി​ല​ക്കൂ​ന​യി​ല്‍​ ​ഉ​പേ​ക്ഷി​ച്ച​ത്.​ ​ഭ​ര്‍​ത്താ​വി​നെ​യും​ ​കു​ഞ്ഞു​ങ്ങ​ളെ​യും​ ​ഉ​പേ​ക്ഷി​ച്ച്‌ ​ചെ​ന്നാ​ല്‍​ ​സ്വീ​ക​രി​ക്കാ​മെ​ന്ന് ​കാ​മു​ക​ന്‍​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ ​അ​ന​ന്ദു​ ​ഉ​റ​പ്പ് ​ന​ല്‍​കി​യി​രു​ന്ന​താ​യി​ ​രേ​ഷ്മ​ ​പൊ​ലീ​സി​ല്‍​ ​മൊ​ഴി​ന​ല്‍​കി​യി​ട്ടു​ണ്ട്.​ ​അ​ന​ന്ദു​വി​നെ​യും​ ​കേ​സി​ല്‍​ ​പ്ര​തി​ചേ​ര്‍​ക്കാ​ന്‍​ ​ഉദ്ദേ​ശി​ക്കു​ന്ന​ ​പൊ​ലീ​സ് ​അ​തി​ന് ​മു​ന്നോ​ടി​യാ​യി​ ​കാമു​ക​നു​മാ​യു​ള്ള​ ​ബ​ന്ധം​ ​പ​രി​ശോ​ധി​ക്കാ​നും​ ​സോഷ്യ​ല്‍​ ​മീ​ഡി​യ​ ​അ​ക്കൗ​ണ്ടു​ക​ളെ​പ്പ​റ്റി​ ​അ​റി​യാ​നു​മാ​ണ് ​മൊ​ബൈ​ല്‍​ഫോ​ണി​ന്റെ​ ​ഉ​ട​മ​ക​ളാ​യ​ ​ആ​ര്യ​യെ​യും​ ​ഗ്രീ​ഷ്‌​മ​യെ​യും​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​വി​ളി​പ്പി​ച്ച​ത്.​ ​
ഇ​വ​രു​ടെ​ ​തി​രോ​ധാ​ന​ത്തോ​ടെ​ ​കേ​സ് ​കൂ​ടു​ത​ല്‍​ ​സ​ങ്കീ​‌​ര്‍​ണ​മാ​വു​ക​യാ​ണ്.​ ​രേ​ഷ്മ​യു​ടെ​ ​ഗ​ര്‍​ഭം​ ​ഉ​ള്‍​പ്പെ​ടെ​ ​പ​ല​ ​ര​ഹ​സ്യ​ങ്ങ​ളും​ ​ഇ​വ​ര്‍​ക്ക് ​അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ​പൊ​ലീ​സ് ​ക​രു​തു​ന്ന​ത്.

കു​ടു​ക്കി​യ​ത് ഡി.​എ​ന്‍.​എ​ ​

ജ​നു​വ​രി​ ​നാ​ലി​നാ​ണ് ​വീ​ട്ടി​ലെ​ ​കു​ളി​മു​റി​യി​ല്‍​ ​പ്ര​സ​വി​ച്ച​ ​ശേ​ഷം​ ​രേ​ഷ്‌​മ​ ​കു​ഞ്ഞി​നെ​ ​കു​ടും​ബ​വ​ക​യാ​യ​ ​വ​സ്തു​വി​ലെ​ ​ക​രി​യി​ല​ക്കൂ​ട്ട​ത്തി​ല്‍​ ​ഉ​പേ​ക്ഷി​ച്ച​ത്.​ ​കു​ഞ്ഞി​നെ​ ​ക​ണ്ടെ​ത്തി​യ​ ​ദി​വ​സം​ ​സം​ഭ​വ​ത്തെ​പ്പ​റ്റി​ ​യാ​തൊ​ന്നും​ ​അ​റി​യാ​ത്ത​ ​വി​ധം​ ​നാ​ട്ടു​കാ​ര്‍​ക്കൊ​പ്പം​ ​നി​ല​കൊ​ണ്ട​ ​രേ​ഷ്മ​ ​ഡി.​എ​ന്‍.​എ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​കു​ടു​ങ്ങി​യ​ത്.​ ​ക​രി​യി​ല​ ​കൂ​ന​യി​ല്‍​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ ​കു​ഞ്ഞ് ​ശ്വാ​സ​കോ​ശ​ത്തി​ലെ​ ​അ​ണു​ബാ​ധ​യെ​ ​തു​ട​ര്‍​ന്ന് ​പി​റ്റേ​ന്ന് ​മ​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ ന​ട​യ്ക്ക​ല്‍​ ​ഊ​ഴാ​യി​ക്കോ​ട് ​ക്ഷേ​ത്ര​ത്തി​നു​ ​സ​മീ​പ​മു​ള്ള​ ​വീ​ടി​ന്റെ​ ​പ​റ​മ്ബി​ലാ​ണ് ​കു​ഞ്ഞി​നെ​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ ​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഒ​രു​ ​തോ​ര്‍​ത്തു​ ​മു​ണ്ടു​ ​കൊ​ണ്ടു​ ​പോ​ലും​ ​മൂ​ടാ​തെ​യാ​ണ് ​പൊ​ക്കി​ള്‍​ക്കൊ​ടി​ ​പോ​ലും​ ​മു​റി​യാ​ത്ത​ ​കു​ഞ്ഞി​നെ​ ​ക​രി​യി​ല​ ​കൂ​ട്ട​ത്തി​ല്‍​ ​ഉ​പേ​ക്ഷി​ച്ച​ത്.​ ​കേ​സി​ല്‍​ ​അ​റ​സ്റ്റി​ലാ​യ​ ​രേ​ഷ്‌​മ​ ​റി​മാ​ന്‍​ഡി​ലാ​ണ്.