ഇടുക്കി: കുളമാവ് അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വേങ്ങാനം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചക്കിമാലി കോഴിപ്പുറത്ത് ബിജു സഹോദരന്‍ ബിനു എന്നിവരെ കുളമാവ് അണക്കെട്ടില്‍ കാണാതായത്. പുലര്‍ച്ചെ മീന്‍വല അഴിക്കാന്‍ പോയ ഇരുവരും വൈകുന്നേരം ആയിട്ടും തിരിച്ചെത്തിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തുടര്‍ന്ന് ഡാമില്‍ എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ ഫോഴ്‌സ് സ്‌കൂബ ടീമും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാണാതായി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക