ഛത്തീസ്‌ഗഡ്‌: കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പ്രചോദനവും മാതൃകയുമായി മാറിയിരിക്കുകയാണ് ഛത്തിസ്ഗന്ധിലെ പൊലീസ് ഉദ്യോഗസ്ഥ. ഗര്‍ഭിണിയായിട്ടും ജോലിക്കെത്തിയ ഡിസിപി സില്‍പ സാഹുവാണ് ഇപ്പോള്‍ സൈബറിടങ്ങളിലെ താരം. വെയിലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ട്രാഫിക് പരിശോധന നടത്തുന്ന ശില്‍പയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മാസ്‌ക് ധരിച്ച്‌ കൈയ്യില്‍ ലാത്തിയും പിടിച്ച്‌ റോഡിലിറങ്ങുന്നവരോട് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വീട്ടില്‍ തന്നെ ഇരിക്കാന്‍ ആവശ്യപ്പെടുകയാണ് ശില്‍പ. മാവോയിസ്റ്റ് പ്രശ്നബാധിത മേഖലയായ ബസ്താര്‍ ഡിവിഷനിലെ ദന്തേവാഡയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.

സ്വന്തം ആരോഗ്യത്തെ മാറ്റി നിര്‍ത്തി ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിയ ശില്‍പക്ക് പ്രശംസയുമായി നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം ദിനം പ്രതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2