അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ വെച്ചാണ് ഇഖ്ബാലിനെ കസ്റ്റഡിയിലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍ നിന്ന് 25 കിലോ ചരസ് പഞ്ചാബിലെത്തിക്കുകയും അവിടെ കേന്ദ്രീകരിച്ച്‌ ഇത് മുംബൈയില്‍ വിതരണം നടത്തുകയും ചെയ്തതിനാണ് അറസ്റ്റ് എന്നാണ് പ്രാഥമിക വിവരം.

രണ്ടായിരത്തി മൂന്നിൽ യുഎഇയിൽ നിന്ന് ഒരു കൊല കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഖ്ബാൽ കസ്കറിനെ ഇന്ത്യയിലേക്ക് നാടുകടത്തി ക്കുകയായിരുന്നു. മുംബൈയിലെ പ്രധാന ബിൽഡർമാരിൽ നിന്ന് ഭീഷണിപ്പെടുത്തി പണം ഈടാക്കുന്നു എന്ന പരാതിയിന്മേൽ ഇയാളെ 2017 ലും അറസ്റ്റ് ചെയ്തിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക