മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സ്വര്‍ണ ചിത്രം ഒരുക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി ഡാവിഞ്ചി സുരേഷ്.
മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച്‌ പത്തടി വലുപ്പത്തിലാണ് ആദരസൂചകമായി സ്വര്‍ണചിത്രം നിര്‍മ്മിച്ചത്. പലതരം വസ്തുക്കള്‍ ഉപയോഗിച്ച്‌ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഡാവിഞ്ചി സുരേഷ് എഴുപത്തി ഒന്നാമത്തെ ചിത്രമാണ് സ്വര്‍ണം കൊണ്ട് തീര്‍ത്തത്.

തൃശൂരിലെ ടി സി ഗോള്‍ഡ് ഉടമ ബിജു തെക്കിനിയത്തിന്റെയും പ്രിന്‍സന്‍ അവിണിശ്ശേരിയുടെയും സഹകരണത്തോടെയാണ് മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച്‌ പത്തടി വലുപ്പത്തില്‍ ആദരസൂചകമായി സ്വര്‍ണചിത്രം നിര്‍മ്മിച്ചത്. സ്വര്‍ണ വളയും മാലയും മോതിരവും പതക്കങ്ങളും കമ്മലും ചെയിനുമടക്കം അഞ്ചുമണിക്കൂര്‍ സമയമെടുത്താണ് ഡാവിഞ്ചി സുരേഷ് സ്വര്‍ണ ചിത്രം പൂര്‍ത്തിയാക്കിയത്.
ടി സി ഗോള്‍ഡ് സ്റ്റാഫുകളും ക്യാമാറാമെന്‍ പ്രജീഷ് ട്രാന്‍സ് മാജിക് എന്നിവര്‍ സഹായത്തിനു ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക