മധുര: മകള്‍ അമ്മയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മധുരൈയ്ക്ക് അടുത്ത് മീനമ്ബലപുരം എന്നയിടത്താണ് സംഭവം. അമ്മയും ഒരു യുവാവും തമ്മിലുള്ള അവിഹിത ബന്ധം കണ്ടതിനെ തുടര്‍ന്നാണ് പത്തൊന്‍പതുകാരിയായ മകള്‍ അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

എസ് വഞ്ചിമാല എന്നാണ് കൊല ചെയ്യപ്പെട്ട സ്ത്രീയുടെ പേര്. ഇവരുടെ മകളായ എസ് ഓംശക്തി എന്ന പെണ്‍കുട്ടിയാണ് കൊലപാതകം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തു.

അയല്‍വാസിയായ ഒരു യുവാവുമായി വഞ്ചിമാലയ്ക്ക് ബന്ധം ഉണ്ടായിരുന്നു. ഇത് നേരത്തെ തന്നെ മനസിലാക്കിയ മകള്‍ അമ്മയോട് ഈ ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകളുടെ വാക്ക് കേള്‍ക്കാതെ അമ്മ ഈ ബന്ധം തുടരുകയായിരുന്നു.ഇത് മനസിലാക്കിയ മകള്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2