ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കമായത്.

പാര്‍ട്ടി എം.പിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ പോകുന്ന വഴിയാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം നടക്കുകയായിരുന്ന ശിവ കുമാറിന്റെ തോളില്‍ കൈ വെക്കാന്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ ശ്രമിക്കുന്നതിനിടെയാണ് ശിവ കുമാര്‍ ഇദ്ദേഹത്തെ അടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

‘ഇന്തെന്ത് സ്വഭാവമാണ്? ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്, പക്ഷേ അതിനര്‍ത്ഥം നിങ്ങള്‍ക്കെന്തും ചെയ്യാമെന്നല്ല’, ശിവ കുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശിവ കുമാറിനെ വിമര്‍ശിച്ച്‌ ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.