തിരുവനന്തപുരം: ദേശീയതലത്തില്‍ പോലും തകര്‍ന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടാന്‍ പുതിയ ഡി സി സി വിവാദം കാരണമാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.

നേരത്തെ കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നത് പുതിയ വിവാദത്തോടെ അഞ്ച് ഗ്രൂപ്പുകളായി ഉയ‌ര്‍ന്നിട്ടുണ്ടെന്ന് വിജയരാഘവന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പാലക്കാട് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച വിമത നേതാവ് എ വി ഗോപിനാഥ് താഴെത്തട്ടില്‍ നിറഞ്ഞു നിന്ന് പ്രവ‌ര്‍ത്തിച്ചിട്ട‌ുള്ള നേതാവാണെന്ന് വിജയരാഘവന്‍ പറഞ്ഞു. നിലവിലെ കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ ആശങ്കയുള്ള ഒരു പ്രവര്‍ത്തകന്റെ സ്വരമാണ് ഗോപിനാഥിന്റേതെന്ന് വിജയരാഘവന്‍ പറഞ്ഞു. ഗോപിനാഥ് സി പി എമ്മില്‍ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവിനെ പ്രശംസിച്ചു കൊണ്ടുള്ള സി പി എം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. രാജി പ്രഖ്യാപനം അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുവാന്‍ ഗോപിനാഥ് വിമുഖത കാണിച്ചിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക