കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന്‍ കുഞ്ചാക്കോ ബോബനെതിരെ വിദ്വേഷ പ്രചരണം. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ വിദ്വേഷ പ്രചരണം ആരംഭിച്ചത്. കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി പോസ്റ്ററിന് സാമ്യമുണ്ട് എന്നാണ് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ പറയുന്നത്. ഇത് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നു എന്നാരോപിച്ചാണ് കുഞ്ചാക്കോയ്ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററിന് താഴെ ഒട്ടനവധി വിദ്വേഷ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.’ഇത് തോന്ന്യവാസം ആണ്, കുറെ കഞ്ചാവടി ഡയറക്ടഴ്സ് കയറി മലയാള സിനിമ നശിപ്പിച്ചു, ചാക്കോ നിന്നെ ദൈവം ഉയര്‍ത്തിയത് നീ മറക്കണ്ട’, ‘ജിഹാദി പണം വാങ്ങിയാല്‍ ജോലി ചെയ്യണം പക്ഷേ ക്രിസ്ത്യാനികള്‍ എന്തും സഹിക്കും എന്ന് കരുതിയാല്‍ തെറ്റി’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഈ സിനിമ ഇറക്കാന്‍ ഒരിക്കലും അനുവദിക്കില്ല, ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിര് കടക്കുന്നു,’ എന്നിങ്ങനെയാണ് കമന്റുകള്‍. നിങ്ങള്‍ക്ക് ക്രിസ്ത്യാനികളെ അപമാനിച്ചിട്ട് മതിയായില്ലേ എന്നാണ് മറ്റൊരു കമന്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിദ്വേഷ പ്രചാരങ്ങള്‍ക്ക് പിന്നാലെ സിനിമയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതാദ്യമായല്ല സിനിമകള്‍ക്കെതിരെ വിദ്വേഷപ്രചാരങ്ങള്‍ നടക്കുന്നത്. നേരത്തെ നാദിര്‍ഷ സംവിധാനം ചെയ്ത ‘ഈശോ’, ‘കേശു ഈ വീടിന്റെ നാഥന്‍’ എന്നീ സിനിമകളുടെ പേരിലും വിദ്വേഷ പ്രചരണങ്ങളുണ്ടായിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയുടെ പേരുകള്‍ എന്നാരോപിച്ചായിരുന്നു പ്രചരണം.ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ അരുണ്‍ എം.സിയാണ് ചിത്രം നിര്‍മിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം പകരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക