കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിച്ചിട്ടും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് പലരും ശ്രദ്ധിക്കുന്നില്ല. അനാവശ്യമായി പുറത്തു കറങ്ങി നടക്കുകയാണ് ഇപ്പോഴും പലരും. അത്തരെക്കാരെ പാഠം പഠിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചവര്‍ക്ക് തഹസില്‍ദാരുടെ വക തവളചാട്ടം ശിക്ഷ.

https://twitter.com/rockeys03560226/status/1389139719263383555?s=19

ദെപാല്‍പുരിലാണ് നിയമലംഘകരെയെല്ലാം കൂടി വഴിയിലൂടെ തവള ചാട്ടം നടത്തിച്ചത്. അകമ്പടിയായി ചെണ്ട മേളവുമുണ്ടായിരുന്നു. നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ചെന്നാരോപിച്ചായിരുന്നു ശിക്ഷ. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍ കാരണം ദെപാല്‍പൂരില്‍ കൊറോണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്, നിയമ ലംഘകര്‍ക്കെതിരെ ജില്ലാ ഭരണകൂടം തുടര്‍ച്ചയായി നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്.

അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പോലീസും മറ്റ് ഭരണകൂടങ്ങളും പ്രഖ്യാപിക്കുകയും ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്, എന്നാല്‍ ചിലര്‍ ഈ നിയന്ത്രണങ്ങള്‍ ഗൗരവമായി എടുക്കുന്നില്ല. ഇക്കാരണത്താലാണ് ഇങ്ങനെയൊരു ശിക്ഷ നല്‍കിയത്. ഇത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും തഹസില്‍ദാര്‍ ബജ്രംഗ് ബഹാദൂര്‍ പറഞ്ഞു.
ഞായറാഴ്ച മധ്യപ്രദേശില്‍ 12,662 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് 5,88,368 രോഗ ബാധിരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ സംസ്ഥാനത്ത് ഇതോടെ മരണനിരക്ക് 5,812 ആയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2