ഡൽഹി: കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച മോദി യു.പി. സര്‍ക്കാര്‍ കൊവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിച്ചത് അത്ഭുതപൂര്‍വമായ രീതിയിലാണെന്നും പറഞ്ഞിരുന്നു. വ്യാഴാഴ്ച പാര്‍ലമെന്റ് മണ്ഡലമായ വാരണാസി സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്തരത്തിലുള്ള പരാമര്‍ശം. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം.

ഉത്തര്‍പ്രദേശില്‍ കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ യോഗി സര്‍ക്കാര്‍ കാണിച്ച ആക്രമണവും ക്രൂരതയും അശ്രദ്ധയും മോദി ജിയുടെ സര്‍ട്ടിഫിക്കറ്റിന് മറയ്ക്കാന്‍ കഴിയില്ലെന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രാജ്യത്ത് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് യു.പി. ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ യു.പിയില്‍ നിന്ന് പുറത്തുവന്നിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുക്കിയ നടപടിയും വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക