കര്‍ണാടകയിലെ ഗ്രമമായ കോഗിലബന്നിയിലെ വീഥിയിലൂടെ നടന്ന് പോകുന്ന വലിയൊരു മുതലയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒട്ടേറെ പേര്‍ മുതലയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തതോടെ മുതല ഇന്നലെ ഇന്റര്‍നെറ്റിലെ താരമായി.

ഗ്രാമവാസികള്‍ പേടിച്ച്‌ സംസാരിക്കുന്നതും ഒരു നായ മുതലയുടെ നേരെ കുരയ്ക്കുന്നതും മറ്റും നമ്മുക്ക് വിഡിയോയില്‍ കാണാന്‍ കഴിയും. എന്നാല്‍ മുതല ഇതൊന്നും വക വെക്കാതെ യാത്ര തുടരുകയാണ്.ഒടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് മുതലയെ പിടികൂടി നടിയിലൊഴുക്കി വിട്ടതിന് ശേഷമാണ് ഗ്രാമവാസികള്‍ക്ക് ആശ്വാസമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വന്യജീവി മേഖലയായ ഡാന്‍ഡെലിയില്‍ ഉള്‍പ്പെടുന്ന ഗ്രാമമാണു കോഗിലബന്ന. ഗ്രാമത്തിന് സമീപമുള്ള കാളി നദിയില്‍ നിന്നാണ് മുതല വന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കാളി നദിയില്‍ മുതലയുടെ അധിക്യമുണ്ടെന്നാണ് പ്രദേശത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി റേഞ്ച് ഫോറെസ്റ് ഓഫീസറായ രാമു ഗൗഡ പറയുന്നത്. ചിലപ്പോഴൊക്കെ ഇവ നദിയില്‍ നിന്നു കരകയറി ഗ്രാമങ്ങളിലെത്താറുണ്ടെങ്കിലും ഇതു വളരെ അപൂര്‍വമാണ്.

പുലര്‍ച്ചെയാണ് മുതലയെ ഗ്രാമത്തില്‍ കാണപെട്ടതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഗ്രാമവാസികളിലൊരാള്‍ മുതലയെ കാണുകയും മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു. കാളി നദിയുടെ സമീപഗ്രാമമാണെങ്കിലും കോഗിലബന്നയിലാരും തന്നെ ഇതുവരെ മുതലയെ കണ്ടിട്ടുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കാണാനായി നാട്ടുകാര്‍ തടിച്ചുക്കൂടി.

ജനവാസ മേഖലകളില്‍ വന്നിട്ടില്ലെങ്കിലും മേഖലയില്‍ മുതല ഉള്‍പ്പെടുന്ന മൂന്നാമത്തെ സംഭവമാണിതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ മാസം നദിക്കരയില്‍ വെച്ച്‌ ഒരാടിനെ മുതല ആക്രമിച്ചിരുന്നു. രണ്ടാം തവണ വനം വകുപ്പിന്റെ ചെക്‌പോസ്റ്റിലേക്കും മുതല സന്ദര്‍ശനം നടത്തിയിരുന്നു എന്നും വനം വകുപ്പ് അറിയിച്ചു.

മുതലയെ പിടികൂടാനായി ബല പ്രയോഗം നടത്തേണ്ടിവന്നില്ലെന്നും മുതലയെ നയിച്ച്‌ നദിക്കരയിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019ല്‍ കര്‍ണാടകയില്‍ സംഭവിച്ച പ്രളയത്തിനിടെ ഒരു മുതല വീടിന്റെ മേല്‍ക്കൂരയില്‍ കയറി നില്‍ക്കുന്ന വിഡിയോയും ഇത് പോലെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.