തിരുവനന്തപുരം: പോക്സോക്കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവത്തെ പരാമര്‍ശിച്ച്‌ റെജി ലൂക്കോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ട്രോള്‍ വിവാദത്തില്‍. അടിമുടി സ്ത്രീ വിരുദ്ധമായ ട്രോളിനെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും കമന്റുകളില്‍ വിമര്‍ശനങ്ങള്‍ നിറയുകയും ചെയ്തതോടെ ഇടത് നിരീക്ഷകനായ റെജി ലൂക്കോസ് പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് ഡീലീറ്റ് ചെയ്തു. എന്നാല്‍ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

K

നര്‍മ്മം മാത്രം ആസ്വദിക്കുക എന്ന കുറിപ്പോടെയാണ് റെജി ട്രോള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ‘ഇപ്പോഴത്തെ ചില പെണ്‍കുട്ടികള്‍; ‘ഇവന് ഇച്ചിരി അഹങ്കാരം കൂടുതലാ.. ഗര്‍ഭം ഇവന്റെ തലയല്‍ വയ്ക്കാം’ എന്ന് ‘പത്രം ഇടുന്ന പയ്യ’നെ നോക്കി പറയുവന്നതാണ് ട്രോള്‍. എന്നാല്‍ സ്ത്രീകളെ ഒന്നാകെ അപമാനിക്കുന്നതാണ് ഈ പോസ്റ്റെന്നും ലൈംഗിക പീഡനത്തെ നിസ്സാരവല്‍ക്കരിക്കുകയും തമാശയാക്കുകയും ചെയ്യുന്ന റേപ്പ് ജോക്കുകളെ അംഗീകരിക്കാനാകില്ലെന്നുമാണ് വിമര്‍ശനങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നേരത്തേ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ക്കെതിരെയും സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കൊവിഡ് ബാധിച്ച്‌ അത്യാസന്ന നിലയിലായ രോഗിയെ ബൈക്കില്‍ കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെടുത്തി ലൈംഗിക പീഡനത്തെക്കുറിച്ച്‌ പറഞ്ഞതാണ് ശ്രീജിത്തിനെ വിവാദത്തിലെത്തിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക