കൊച്ചി: ഐക്യം തകര്‍ക്കുന്ന ഐക്യരൂപം എറണാകുളം അതിരൂപതയില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ച പള്ളികളുടെ മുന്നില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ ഇടയലേഖനം പരസ്യമായി കത്തിച്ചു കൊണ്ട് അല്മായ മുന്നേറ്റം അതിരൂപത സമിതിയുടെ പ്രതിഷേധം. സിനഡ് തീരുമാനം അടിച്ചേല്‍പ്പിക്കാനുള്ള കര്‍ദിനാള്‍ ആലഞ്ചേരിയുടെ ആഹ്വാനം എറണാകുളം അതിരൂപതയിലെ വൈദീക സമ്മേളനം ഐക്യകണ്ഠമായി തള്ളി കളഞ്ഞിരുന്നു. വൈദീക സമ്മേളനം എടുത്ത തീരുമാനം അട്ടിമറിച്ചു ഇടലേഖനം വായിച്ച പള്ളികളുടെ മുന്നില്‍ അതേ സമയത്തു തന്നെ കത്തിച്ചുകൊണ്ട് എറണാകുളം അതിരൂപതയിലെ വിശ്വാസികള്‍ പ്രതിഷേധിച്ചു.

അല്മായ മുന്നേറ്റം അതിരൂപത സമിതിയുടെ അവകാശ വാദം ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സിനഡ്‌ തീരുമാനം അടിച്ചേല്‍പ്പിക്കുന്നതിന് എതിരെ ഇന്നലെ എറണാകുളം അതിരൂപതയിലെ 16ഫൊറോന വികാരിമാരും സംയുക്തമായി ഒപ്പിട്ടു സഭാ ട്രിബുണലിന് അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു .എറണാകുളം അതിരൂപതയിലെ 338പള്ളികള്‍, കോണ്‍വെന്റകള്‍, സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 400ഇടങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിട്ടും ആകെ 14പള്ളികളില്‍ മാത്രമേ ഇടയലേഖനം വായിച്ചുള്ളു. കര്‍ദിനാള്‍ ആലഞ്ചേരിയുടെ സാമ്ബത്തിക തട്ടിപ്പിന് കൂട്ട് നിന്ന വൈദീകര്‍ ചുമതല വഹിക്കുന്ന 14പള്ളികളില്‍ മാത്രമാണ് ഇടയാലേഖനം വായിച്ചത്. ഈ പള്ളികളില്‍ എല്ലായിടത്തും അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഇടയലേഖനം കത്തിച്ച്‌ പ്രതിഷേധിച്ചതായി അല്മായ മുന്നേറ്റം വ്യക്തമാക്കി.