കേരള കോൺഗ്രസിന് വിട്ടു കൊടുക്കേണ്ട സീറ്റുകളെ ചൊല്ലി സിപിഎം സിപിഐ തർക്കം രൂക്ഷമാകുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ചങ്ങനാശ്ശേരി സീറ്റുകളെ സംബന്ധിച്ചാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തമ്മിൽ ഈ വിഷയത്തിൽ വാക്ക് പോലും ഉണ്ടായി എന്ന് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കുമ്പോൾ പകരമായി ചങ്ങനാശ്ശേരി സിപിഎം ലഭിക്കണമെന്ന് ആവശ്യമാണ് സിപിഐ ഉന്നയിച്ചത്. എന്നാൽ ചങ്ങനാശ്ശേരിയിൽ ജോസ് കെ മാണി വിഭാഗത്തിന് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു. അങ്ങനെയെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ സിപിഐ തന്നെ മത്സരിക്കുമെന്നു കാനവും തിരിച്ചടിച്ചു. ജോസ് കെ മാണിയും ആയി ഒരുവട്ടം കൂടി ചർച്ച നടത്തിയതിനുശേഷം സിപിഐ യുമായി ചർച്ച നടത്താം എന്നാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്.

ജോസിനെതിരെ സിപിഎം പ്രാദേശിക ഘടകങ്ങളിൽ അസംതൃപ്തി പുകയുന്നു:

ജോസ് കെ മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ വലിയ രീതിയിൽ പരിഗണിക്കുന്ന സീറ്റ് വിഭജനം ആണ് ഇപ്പോൾ ഇടതുമുന്നണിയിൽ നടന്നത്. സിപിഎമ്മിന് സിറ്റിങ് എംഎൽഎ മാരുള്ള റാന്നി ചാലക്കുടി സീറ്റുകൾ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ടുകൊടുത്തു. സിപിഎം മത്സരിച്ച പോരുന്ന കുറ്റ്യാടി, ഇരിക്കൂർ സീറ്റുകളും ജോസിന് വിട്ടുകൊടുത്തിട്ടുണ്ട്. എന്നാൽ നേതൃത്വത്തിൽ എടുത്ത ഈ തീരുമാനത്തോടെ പ്രാദേശിക ഘടകങ്ങൾ കടുത്ത എതിർപ്പാണ് പ്രകടിപ്പിക്കുന്നത്. അച്ചടക്കവാൾ ഭയപ്പെട്ട് പരസ്യ പ്രതികരണത്തിന് മുതിരുന്നില്ല എങ്കിലും അടിയൊഴുക്കുകൾക്കുള്ള സാധ്യതകൾ വലുതാണ്. സിപിഎമ്മിൻറെ സിറ്റിംഗ് എംഎൽഎമാരായ രാജു എബ്രഹാം, ബി ഡി ദേവസി എന്നിവരെ മാനദണ്ഡങ്ങൾ പറഞ്ഞൊഴിവാക്കിയത് ജോസ് കെ മാണിയെ പ്രീണിപ്പിക്കാൻ ആണ് എന്ന ആരോപണമാണ് പാർട്ടി ഘടകങ്ങളിൽ അടക്കി പറയുന്നത്. ചാലക്കുടിയിലും, റാന്നിയിലും കേരള കോൺഗ്രസ് സംഘടനാ സംവിധാനം കടലാസിൽ പോലുമില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിൽ എത്തിയ തോടുകൂടി പതിവില്ലാത്ത രീതിയിലുള്ള തർക്കങ്ങളും, താമസവും സീറ്റ് വിഭജനത്തിൽ നേരിടുന്നത് മറ്റു ഘടകക്ഷികൾക്ക് നീരസം സൃഷ്ടിക്കുന്നുണ്ട്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2