ചിങ്ങവനം : പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തടയാൻ ചെന്ന പൊലീസുകാരനെ ഇടിച്ചു വീഴ്ത്തി. ചാന്നാനിക്കാട് കണിയാന്മലത്താഴെ വിഷ്ണു പ്രദീപാണ് (26) ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ അക്രമം നടത്തിയത്. സിവിൽ പൊലീസ് ഓഫിസർ എ.എൻ.പ്രകാശന് (48)പരുക്കേറ്റു. പ്രകാശനും വിഷ്ണുവിനും ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ‌ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

വെള്ളി രാത്രി 7.30നാണ് സംഭവം. തലേന്ന് കവലയിൽ ഉണ്ടായ അടിപിടി കേസിൽ വിഷ്ണുവിനെ പൊലീസ് പിടികൂടിയിരുന്നു. അന്നു സ്റ്റേഷനിൽ കൊണ്ടുവന്നെങ്കിലും ജാമ്യത്തിൽ വിട്ടു. വെള്ളി വൈകിട്ട് സ്റ്റേഷനു മുന്നിലെത്തിയ വിഷ്ണു കുപ്പിയിൽ കരുതിയ പെട്രോൾ തലയിൽ കൂടി ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. തീപ്പെട്ടിയും കയ്യിൽ കരുതിയിരുന്നു. വിഷ്ണുവിനെ തടഞ്ഞ എ.എൻ.പ്രകാശനെ ഇയാൾ ഇടിച്ചുവീഴ്ത്തി. തുടർന്ന് മറ്റു പൊലീസുകാർ വിഷ്ണുവിനെ കീഴടക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പൊലീസുകാരോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് എസ്ഐ പി.എസ്.അനീഷ് പറഞ്ഞു. രണ്ടാഴ്ച മുൻപ് വീട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് ഇയാളുടെ പേരിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാൻ എത്തിയ പൊലീസുകാരെ വെട്ടിപ്പരുക്കേൽപിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിനുശേഷം കവലയിൽ എത്തി പലതവണ വിഷ്ണു പൊലീസുകാരെ അസഭ്യം പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക