ഇടുക്കി: മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനൊടുവിൽ വീട്ടമ്മയുടെ വെട്ടേറ്റ് അയല്‍വാസിയായ യുവാവിന്‍റ കൈപ്പത്തി അറ്റു. സംഭവത്തിന് ശേഷം പ്രതി അണക്കര സ്വദേശിനി ജോമോള്‍ ഒളിവിലാണ്.

ഇന്നലെ വൈകിട്ടാണ് അയല്‍വാസികളായ പട്ടശ്ശേരിയില്‍ ജോമോളും താഴത്തെപ്പടവില്‍ മനുവും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായത്. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ കൈയില്‍ കരുതിയ വാക്കത്തി ഉപയോഗിച്ച്‌ ജോമോള്‍ മനുവിനെ വെട്ടുകയിരുന്നു. മനുവിന്റെ കൈപ്പതി അറ്റുപ്പോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദഗ്ധ ചികിത്സയ്ക്കായി മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മനുവിന്റെ ചികിത്സാ സഹായമഭ്യര്‍ത്ഥിച്ച്‌ ബന്ധുക്കള്‍ എത്തിയതോടെയാണ് പോലീസ് കേസ് എടുത്തത്.പ്രതി ജോമോള്‍ ഒളിവിലാണ്. ദീര്‍ഘനാളായി ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഐ.പി.സി 307 പ്രകാരം വധശ്രമത്തിനാണ് ജോമോള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.