കരുനാഗപള്ളി: സി ആര്‍ മഹേഷ് എംഎല്‍എയുടെ ജ്യേഷ്ഠ സഹോദരന്‍ നടനും നാടകകൃത്തുമായ സിആര്‍ മനോജ് (45) ഹൃദയാഘാതം മൂലം അന്തരിച്ചു.കരുനാഗപ്പള്ളിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം നടത്തി. തഴവ ചെമ്പകശേരിൽ പരേതനായ സി.എ.രാജശേഖരൻ്റെയും മണിയമ്മയുടെയും മകനാണ്. നേരത്തേ എഐവൈഎഫ് പ്രവര്‍ത്തകനും കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറിയുമായിരുന്നു.

സംസ്ഥാനതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 25 ഓളം ഫ്രഷണൽ നാടകങ്ങൾ എഴുതിയിട്ടുണ്ട്. 8 നാടകങ്ങൾ അവതരിപ്പിച്ചു.ഓച്ചിറ സരിഗയുടെ 2011ലെ ഒരു ദേശം കഥ പറയുന്നു എന്നതാണ് ആദ്യമായി എഴുതിയ പ്രൊഫഷണൽ നാടകം.ഓച്ചിറ സരിഗ, നാടകരംഗം, കൊല്ലം ആത്മമിത്ര തുടങ്ങിയ സമതികൾക്ക് നാടകം എഴുതിയിട്ടുണ്ട്. ഓച്ചിറ നാടകരംഗം അവതരിപ്പിച്ച ‘ ഇവൻ നായിക, നിരവധി അവാർഡ് കരസ്ഥമാക്കി. ഈ വർഷം കോമാളി, പരോൾ എന്നീനാടകങ്ങള്‍ എഴുതിട്ടുണ്ട്. ലക്ഷ്മിയാണ് ഭാര്യ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക