നിയമ സഭ തിരഞ്ഞെടുപ്പിലേക്കുള്ള സി പി എം ന്റെ സ്ഥാനാർത്ഥി നിർണയത്തിലെ പുതിയ പരിഷ്കാരങ്ങൾ റാന്നി , ആറന്മുള മണ്ഡലങ്ങളിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക. അതുകൊണ്ട് തന്നെ സിറ്റിംഗ് എം.എല്‍.എമാരായ രാജു എബ്രഹാമിനും വീണ ജോര്‍ജിനുമായി സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ശക്തമാക്കാനാണ് സിപിഎം ജില്ലാ ഘടകത്തിന്റെ തീരുമാനം.സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച്‌ ഏകദേശ ധാരണകളായെങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനങ്ങളാണ് ആറന്മുള, റാന്നി മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി വെച്ചത് .

വീണ ജോര്‍ജ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും രാജു എബ്രഹാം അഞ്ച് തവണ തുടര്ച്ചയായി മത്സരിച്ചതും പരിഗണിച്ചാല്‍ സെക്രട്ടറിയേറ്റ് തീരുമാനത്തിന് വിരുദ്ധമായി ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ കഴിയില്ല .

എന്നാല്‍ സിറ്റിംഗ് സീറ്റുകളില്‍ ഇരുവരെയും മാറ്റിയുള്ള പരീക്ഷണങ്ങള്‍ വേണ്ടന്നാണ് ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടത്. അതേസമയം കേരള കോണ്ഗ്രസ് കൂടി മുന്നണിയിലേക്ക് എത്തിയ സാഹചര്യത്തില് കൃത്യമായ ആലോചനകള്ക്കു ശേഷമാവും അന്തിമ തീരുമാനം സ്വീകരിക്കുകയെന്നാണ് സംസ്ഥാന നേതൃത്വം നല്കുന്ന വിശദീകരണം.എം.എല്‍.എമാരെന്ന എന്ന നിലയിലെ മികച്ച ട്രാക് റെക്കോര്ഡും ജനപിന്തുണയുമുള്ള ഇരുവര്ക്കും നിലവിലെ സാഹചര്യങ്ങള് അനുകൂലമാണങ്കിലും വനിത സ്ഥാനാർത്ഥി എന്ന അധിക മാര്ക്ക് കൂടി വീണ ജോര്ജിന് തുണയാവുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2