തിരുവനന്തപുരം: മുന്‍ സഹപ്രവര്‍ത്തകയെ ഔദ്യോഗിക പിആര്‍ഒ ആയി നിയമിക്കാനുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നീക്കത്തിന് തടയിട്ട് സിപിഎം നേതൃത്വം. ആര്‍എംപി ബന്ധമുള്ള സഹപ്രവര്‍ത്തകയെ നിയമിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ നീക്കം.

ആറന്മുളയില്‍ മത്സരിക്കുമ്ബോള്‍ പിആര്‍ സഹായങ്ങള്‍ നല്‍കിയ മാദ്ധ്യമപ്രവര്‍ത്തകയെ മന്ത്രിയായതിന് ശേഷവും വീണാ ജോര്‍ജ് ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം വരും മുന്‍പേയായിരുന്നു വീണാ ജോര്‍ജ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോഴിക്കോട് ജില്ലയില്‍ ആര്‍എംപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തക മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പാര്‍ട്ടി അറിയാതെ തീരുമാനമെടുക്കരുതെന്നാണ് വീണാ ജോര്‍ജിന് ലഭിച്ച നിര്‍ദ്ദേശമെന്നാണ് വിവരം. നിലവില്‍ പാചകക്കാരനെയും ഒരു ഡ്രൈവറെയും മാത്രമാണ് സ്വന്തം നിലയില്‍ മന്ത്രിമാര്‍ക്ക് നിയമിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതിലും പാര്‍ട്ടി പശ്ചാത്തലവും ബന്ധപ്പെട്ട ജില്ലാക്കമ്മിറ്റിയുടെ അംഗീകാരവും നിര്‍ബന്ധമാണ്.