തിരുവനന്തപുരം: ലോക്‌ഭയിലേക്ക് മത്സരിച്ചവരെ  നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണ്ടന്ന തീരുമാനവുമായി സി പി എം. എന്നാല്‍ മത്സരത്തിന് അനിവാര്യരായവരെ മത്സരിപ്പിക്കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ല.രണ്ടുവട്ടം എം എല്‍ എമാരായവരെ ഒഴിവാക്കുന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു തവണ ജയിച്ചവര്‍ക്ക് മൂന്നാമത് അവസരം നല്‍കേണ്ടയെന്നാണ് സംസ്ഥാന സമിതിയിലെ തീരുമാനം. മണ്ഡലം നിലനിര്‍ത്താന്‍ അനിവാര്യമെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇളവ് നല്‍കേണ്ടതുളളൂ.സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച്‌ എ കെ ജി സെന്ററില്‍ നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച തുടരുകയാണ്. തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും പ്രചാരണ തന്ത്രങ്ങളും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും.കഴിഞ്ഞ തവണ സി പി എം സ്വതന്ത്രന്‍മാര്‍‌ ഉള്‍പ്പടെ മത്സരിച്ച 92 സീറ്റുകളില്‍ ചിലത് മറ്റ് കക്ഷികള്‍ക്ക് വിട്ടു നല്‍കേണ്ടി വരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു. ഏതൊക്കെ സീറ്റുകള്‍ വിട്ടു നല്‍കണമെന്ന കാര്യവും സംസ്ഥാനകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2