പൊന്നാനി: സ്ഥാനാര്‍ത്ഥിയെ ചൊല്ലി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി പ്രതിഷേധിച്ച പൊന്നാനി മണ്ഡലത്തില്‍ സിപിഎം യോഗം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്ന് നേതാവിന്റെ വീട്ടിലേക്ക് മാറ്റി. മാറഞ്ചേരി ലോക്കല്‍ സെക്രട്ടറി വിവി സുരേഷിന്റെ വീട്ടിലേക്കാണ് യോഗം മാറ്റിയത്. പാര്‍ട്ടി ഓഫീസില്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് യോഗം ഓഫീസില്‍ നിന്ന് മാറ്റിയത്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി സിപിഎം നിശ്ചയിച്ച പി നന്ദകുമാര്‍, പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് ടിഎം സിദ്ധിഖ്, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ യോഗത്തിനെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2