തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരം വിവാദങ്ങളിൽ കുടുങ്ങിയ എം.സി ജോസഫൈൻ രാജി വച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ജോസഫൈനോട് രാജിവയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ജോസഫൈൻ രാജി വച്ചത്.

കഴിഞ്ഞ ദിവസം മലയാള മനോരമ ചാനലിൽ നടന്ന ലൈവ് പരിപാടിയ്ക്കിടെയാണ് ഇവർ ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തിനിരയായ വനിതയോട് മോശമായി പെരുമാറിയത്. ഇവരുടെ മോശം പെരുമാറ്റത്തിന്റെ ഭാഗമായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതേ തുടർന്നു ജോസഫൈനെതിരെ കോൺഗ്രസും മഹിളാ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്നാണ് ജോസഫൈനെ രാജിവയ്പ്പിക്കാൻ സി.പി.എം നിർബന്ധിതമായത്.

ജോസഫൈൻ പലരോടും മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് എം.സി ജോസഫൈനോട് രാജിവയ്ക്കാൻ നിർദേശിച്ചത്.