തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ അന്തിമ
റിപ്പോര്‍ട്ടിലേക്ക് സിപിഎം കടക്കുകയാണ്. 14 ജില്ലകളുടെയും മണ്ഡലം തിരിച്ചുള്ള റിവ്യു പൂര്‍ത്തിയായതിന് പിന്നാലെയാണ് സംസ്ഥാന തല അവലോകനത്തിലേക്ക് സിപിഎം കടക്കുന്നത്.

ഇന്നും നാളെയും സെക്രട്ടറിയേറ്റ് ചേര്‍ന്ന് അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കും. വെള്ളിയാഴ്ചയും, ശനിയാഴ്ചയും സംസ്ഥാന സമിതി യോഗം ചേരും. അമ്ബലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി.സുധാകരനെതിരായ ആക്ഷേപങ്ങളും കുണ്ടറ, അരുവിക്കര മണ്ഡലങ്ങളില്‍ ഉയര്‍ന്ന പരാതികളും സംസ്ഥാന സമിതി ചര്‍ച്ചചെയ്യും. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ തെര‌ഞ്ഞെടുപ്പിലും സിപിഎം തീരുമാനമെടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group