പത്രസമ്മേളനങ്ങളിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി സമരം ചെയ്തതിനാണ്. രോഗപ്രതിരോധ ശ്രമങ്ങളിൽ ജാഗ്രത കുറവുണ്ടായി എന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ നയിക്കുന്നതിൽ നിന്ന് ആരോഗ്യ വകുപ്പ് ജീവനക്കാരെ മാറ്റി നിർത്തി പോലീസിനെ ചുമതല ഏൽപ്പിച്ചു. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്തു നിന്നും വരുന്ന വാർത്തകൾ മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടിക്കാർ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ രാഷ്ട്രീയ യോഗം നടത്തിയതായാണ്.

ബുധനാഴ്ച വൈകുന്നേരം നെയ്യാറ്റിൻകരയിലെ ചെങ്കൽ പഞ്ചായത്തിലാണ് സിപിഎമ്മിൻറെ പൊതുയോഗം നടന്നത്. ബിജെപി വിട്ടവർ സിപിഎമ്മിൽ ചേരാൻ എത്തിയ പ്രവർത്തകരെ സ്വീകരിക്കുന്ന യോഗമായിരുന്നു. വിശിഷ്ടാതിഥികളായി പങ്കെടുത്തത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും,ആൻസലൻ എംഎൽഎയും. സാമൂഹ്യ വ്യാപനം ഉണ്ട് എന്ന് സർക്കാർ തന്നെ സമ്മതിച്ച തിരുവനന്തപുരം ജില്ലയിൽ കണ്ടയിമെൻറ് സോൺ ആയ പ്രദേശത്തിനു തൊട്ടടുത്താണ് യോഗം സംഘടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് നെയ്യാറ്റിൻകര മുൻ എംഎൽഎ എ സെൽവരാജ് പോലീസിൽ പരാതി കൊടുത്തിട്ടും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2