കണ്ണൂർ : കേരള ബാങ്കിൽ ദിവസ വേതന അടിസ്ഥാനത്തിൽ എടുത്തവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കെ സുധാകരൻ എംപി. തുടർഭരണമുണ്ടാകില്ലെന്ന് ഇടതുമുന്നണിക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കൂട്ടത്തോടെയുള്ള സ്ഥിരപ്പെടുത്തൽ. സി.പി.എം ക്രിമിനലുകളെയാണ് സ്ഥിരപ്പെടുത്തുന്നതെന്നും ഇതിൽ സർക്കാർ പിന്മാറണമെന്നും കെ സുധാകരൻ എം.പി കണ്ണൂരിൽ ആവശ്യപ്പെട്ടു.ശബരിമല വിഷയത്തില്‍ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാമെന്ന് കെ സുധാകരൻ എം.പി പറഞ്ഞു. പൊതുജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടിക്കാണിക്കാമെന്നും അതിനാണ് കരട് നിയമം പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2