ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ, എസ് രാജേന്ദ്രനെതിരെ സിപിഎം പാര്‍ട്ടിതല അന്വേഷണം. ദേവികുളം എംഎല്‍എയായ എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം.

ഇതിനായി രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി വി വര്‍ഗീസ്, വി എന്‍ മോഹനന്‍ എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു. തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പ് ഉണ്ടാക്കാന്‍ മുന്‍ എംഎല്‍എ കൂടിയായ രാജേന്ദ്രന്‍ ശ്രമിച്ചതായാണ് ആക്ഷേപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സ്ഥാനാര്‍ത്ഥി ആകാന്‍ എ രാജക്ക് എതിരെ കുപ്രചാരണങ്ങള്‍ നടത്തിയെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കാര്യമായി സഹകരിച്ചില്ലെന്നും രാജേന്ദ്രനെതിരെ ആരോപണമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക