കോട്ടയം ജില്ലയിലെ സി.പി.എം സാധ്യതാ പട്ടികയില്‍ ജില്ലാ സെക്രട്ടറി വി.എന്‍ വാസവനും സുരേഷ് കുറുപ്പും ഇടം പിടിച്ചു. ഇരുവര്‍ക്കും മത്സരിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്നാണ് സി.പി.എം കോട്ടയം നേതൃത്വത്തിന്‍റെ നിലപാട്. കോട്ടയത്തും ഏറ്റുമാനൂരും വി.എന്‍ വാസവന്‍റെ പേരുണ്ട്. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിനാണ് പ്രഥമ പരിഗണന. പുതുപ്പള്ളിയിലേക്ക് ജെയ്ക് സി. തോമസിനെയാണ് പരിഗണിക്കുന്നത്.

നേരത്തെ വി എൻ വാസവൻ ഏറ്റുമാനൂർ സീറ്റ് ലക്ഷ്യമിട്ട് ശക്തമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ സുരേഷ് കുറുപ്പിൻറെ പേരിന് ഇവിടെ പ്രഥമ പരിഗണന ലഭിക്കുന്നത് വാസവന് വലിയ തിരിച്ചടിയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ കോട്ടയത്ത് മത്സരിക്കുന്നതിനും അദ്ദേഹത്തിന് വിമുഖതയുണ്ട്. കോട്ടയത്ത് തിരുവഞ്ചൂരിനെതിരെ ജയ സാധ്യതയില്ല എന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2